തളിപ്പറമ്പ്: സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു വിഭാഗം വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 26 വിദ്യാർത്ഥികളുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.


മിനാജ്, നസീം, ഷാഹിഷ്, ഷംഷാദ്, റിഷാൻ, അബ്ദുള്ള ഹാദി എന്നിവരുൾപ്പെടെയുള്ള 26 വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. ജൂൺ 19ന് ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു സംഭവം.
രണ്ടാം വർഷ വിദ്യാർത്ഥി ചെമ്പിലോട് ഹയർസെക്കണ്ടറി സ്ക്കൂളിന് സമീപത്തെ ദാറുൽ അമാനിൽ സി.എച്ച്.മുഹമ്മദ്
ഷാക്കിറിന്റെ(20)പരാതിയിലാണ് കേസ്.
ഷാക്കിറിനെയും സുഹൃത്തുക്കളായ സെബിൻ അഷറഫ്, സഫ്‌വാൻ, സജാദ്, ജാസിം, ഷിനാസ്, മുജ്‌തബ, അപ്സൽ, നമീർ, ടി.നമീർ
എന്നിവരെയാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
Clashes at Sir Syed Institute in Taliparamba; Case filed against 26 students